SEARCH


Pazhassi Bhagavathy Theyyam - പഴശ്ശി ഭഗവതി തെയ്യം

Pazhassi Bhagavathy Theyyam -  പഴശ്ശി ഭഗവതി തെയ്യം
തെയ്യം ഐതീഹ്യം/THEYYAM LEGEND


Pazhassi Bhagavathy Theyyam - പഴശ്ശി ഭഗവതി തെയ്യം

പയ്യാവൂരപ്പൻ്റെ പൊന്മകൾ എന്ന സങ്കൽപ്പമാണ് പഴശ്ശി ഭഗവതിയുടേത്. മണയാണി സമുദായം പഴശ്ശി കണ്ണങ്ങാട്ടു ഭഗവതി എന്ന പേരിലും തീയ്യ സമുദായം ഈ ഭഗവതിയെ പയറ്റിയാൽ ഭഗവതി എന്ന പേരിലും കെട്ടിയാടിച്ചു വരുന്നു. പയ്യാവൂര് വടക്കേൻ വാതിൽ ആധാരമായി ഉദയം ചെയതതാണെന്നും കംസനെ വധിക്കാൻ മഹാവിഷ്ണു ശ്രീ കൃഷ്ണനായി അവതരിച്ചപ്പോൾ കണ്ണനെ കാട്ടി കൊടുത്ത യശോദ പുത്രിയാണെന്നും വിശ്വാസം. രൗദ്രമൂർത്തി സങ്കൽപ്പത്തിലുള്ള ദേവിയാണ് പഴശ്ശി ഭഗവതി. പയ്യാവൂർ ശിവക്ഷേത്രത്തിലെ ഊട്ടുത്സവം കഴിയുന്നത് വരെ ക്ഷേത്രനടയിൽ ആൽമരത്തിൽ ചങ്ങലയിൽ ബന്ധിക്കുന്നു ഉത്സവത്തിന് പിറ്റേന്ന് അവിടെ കെട്ടി കോലം നടത്തപ്പെടുന്നു. രാമന്തളി കൊയ്ത്തട്ട തറവാട്ടിലും ഈ തെയ്യം കെട്ടിയാടുന്നുണ്ട് .

ഈ തെയ്യത്തെ / കാവിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ നിങ്ങൾക്ക് അറിയുമെങ്കിൽ ഞങ്ങക്ക് അയച്ചു തരികയാണെകിൽ ഇവിടെ ചേർക്കുന്നതായിരിക്കും

വിശ്വാസപരമായ ഐതീഹ്യത്തോടപ്പം ഓരോ തെയ്യങ്ങൾക്കും അവയുടെ ആരംഭകാലം മുതൽ പിന്നീട് പല കാവുകളിലും തറവാടുകളിലും എത്തിയതുമായി നിരവധി വിവരണങ്ങൾ ഉണ്ടാകാം, വരും തലമുറക്ക് ഉപയോഗപ്പെടും വിധം ഇവയെ വസ്തുതാപരമായി രേഖപ്പെടുത്തുക എന്നതാണ് ഞങ്ങളുടെ ഉദ്ദേശം.

www.theyyamritual.com





ഈ പേജുമായ് ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഞങ്ങൾക്ക് അയച്ചുതരുവാൻ താല്പര്യമുണ്ടെങ്കിൽ അറിയിക്കുക

9526805283 / 9495074848